photo
ശിവഗിരി തീർത്ഥാടനത്തിൻെറ മുന്നോടിയായി പുനലൂർ യൂണിയൻെറ നേതൃത്വത്തിൽ പുനലൂർ പട്ടണത്തിലെ വലിയ പാലം പീത പതാക കൊണ്ട് അലങ്കരിച്ചപ്പോൾ

പുനലൂർ:എസ്.എൻ.ഡി.പി.യോഗം പുനലൂർ യൂണിയൻ അതിർത്തിയിലെ ശാഖാകളുടെ നേതൃത്വത്തിൽ ശിവഗിരി തീർത്ഥാടന ഒരുക്കങ്ങൾ പൂർത്തിയായി.അതിന് മുന്നോടിയായി പുനലൂരിലെ വലിയ പാലംഅടക്കം യൂണിയൻ അതിർത്തിയിലെ ശാഖകളും ഗുരുക്ഷേത്രങ്ങളും പീത പതാകകളും ഗുരുദേവന്റെ ചിത്രങ്ങളും കൊണ്ട് അലങ്കരിച്ചത് ശ്രീനാരായണിയർക്ക് ആവേശമായി.

ശിവഗിരി തീർത്ഥാടന വിളംബരത്തിന്റെ ഭാഗമായി മലയോര ഗ്രാമങ്ങളിലും പാതയോരങ്ങളിലും ഒരാഴ്ച മുമ്പേ പീത പതാകകൾ കൊണ്ട് അലങ്കരിച്ചിരുന്നു.യൂണിയൻ അതിർത്തിയിലെ ഭൂരിപക്ഷം ശാഖകളിൽ നിന്ന് തീർത്ഥാടനങ്ങൾക്കുളള വാഹനങ്ങൾ നേരത്തെ ബുക്ക് ചെയ്തിരുന്നു. കൊവിഡ് നിയന്ത്രണങ്ങളോടെ 30,31,ജനുവരി 1 തുടങ്ങിയ ദിവസങ്ങളിലായി ശിവഗിരി മഹാസമാധിയിലേക്ക് തീർത്ഥാടകർ പുറപ്പെടും. കൊവിഡ് വ്യാപനങ്ങളെ തുടർന്ന് രണ്ട് വർഷമായി ലളിതമായ ചടങ്ങുകളോടെയാണ് ശ്രീനാരായണീയർ തീർത്ഥാനടത്തിൽ പങ്കെടുത്തിരുന്നത്. കൊവിഡ് നിയന്ത്രണങ്ങളിൽ ഇളവ് അനുവദിച്ചതോടെയാണ് ഇത്തവണ ശാഖകളിൽ നിന്ന് വാഹനങ്ങളിൽ പീതാംബര ധാരികളായ ശ്രീനാരായണീയർ ശിവഗിരിയിലേക്ക് പുറപ്പെടുന്നത്.