mullappally

കൊല്ലം: കെ-റെയിൽ വിവാദത്തിൽ ശശി തരൂരിനെ നിയന്ത്രിക്കാൻ കോൺഗ്രസ് ദേശീയ നേതൃത്വം ഇടപെടണമെന്ന് കെ.പി.സി.സി മുൻ പ്രസിഡന്റ് മുല്ലപ്പളളി രാമചന്ദ്രൻ പറഞ്ഞു. കോൺഗ്രസ് പ്രവർത്തകർ രാവും പകലും കഷ്ടപ്പെട്ടാണ് തരൂരിനെ വിജയിപ്പിച്ചത്. ശശി തരൂർ പാർട്ടിയെ മറന്നുകൊണ്ട് അഭിപ്രായം പറയാൻ പാടില്ലെന്നും അദ്ദേഹം മാദ്ധ്യമ പ്രവർത്തകരോട് പറഞ്ഞു.