ഏരൂർ: താലൂക്ക് ലൈബ്രറി കൗൺസിലിന്റെയും അഞ്ചൽ പി.ഗോപാലൻ ലൈബ്രറിയുടെയും ആഭിമുഖ്യത്തിൽ കവിയും സംസ്‍കാരിക പ്രവർത്തകനുമായ കടയ്ക്കൽ ഗോപന്റെ സ്മരണ പുതുക്കി. താലൂക്കിലെ ലൈബ്രറികളിൽ മികച്ച പ്രവർത്തനം കാഴ്ചവച്ച കൊച്ചുപ്ലാച്ചേരി ശ്രീനാരായണ ലൈബ്രറിക്ക് കടയ്ക്കൽ ഗോപൻ പുരസ്‌കാരവും സമ്മാനിച്ചു. അനുസ്മരണം മുൻ മന്ത്രി അഡ്വ.കെ.രാജു ഉദ്ഘാടനം ചെയ്തു. പ്രൊഫ. പി. കൃഷ്ണൻകുട്ടി അദ്ധ്യക്ഷത വഹിച്ചു. സ്റ്റേറ്റ് ലൈബ്രറി കൗൺസിൽ അംഗം എം.സലിം, താലൂക്ക് പ്രസിഡന്റ്‌ അഡ്വ. ലെനു ജമാൽ, എ.ജെ. പ്രദീപ്, ആനി ബാബു, മിനി സുരേഷ്, ഗിരിജമുരളി, ഏറം ഷാജി, ഡി. ദിനേശൻ,ബിന്ദു മുരളി,ബി.ജി.രാകേഷ് എന്നിവർ സംസാരിച്ചു. ലൈബ്രറി സെക്രട്ടറി എസ്‌. സുജേഷ് സ്വാഗതവും എസ്‌. ഗണേശൻ നന്ദിയും പറഞ്ഞു.