nbt

ഓച്ചിറ: ത്രിവിക്രമൻ പിള്ള ഫൗണ്ടേഷൻ ഫോർ ആർട്സ് ആന്റ് ലിറ്ററേച്ചറിന്റെ ആഭിമുഖ്യത്തിൽ നടക്കുന്ന സാംസ്കാരിക സമ്മേളനം മന്ത്രി സജി ചെറിയാൻ ഉദ്ഘാടനം ചെയ്യും. അദ്ധ്യാപകൻ, പ്രഭാഷകൻ, ഏജീസ് ഓഫീസ് അസോസിയേഷൻ പ്രസിഡന്റ് എന്നീ നിലകളിൽ പ്രശസ്തനായ എൻ.ബി. ത്രിവിക്രമൻ പിള്ളയുടെ ഓർമ്മയാക്കായി രൂപീകരിച്ചതാണ് എൻ.ബി.ടി ഫൗണ്ടേഷൻ. 30 ന് രാവിലെ 9.30 ന് ഓച്ചിറ പള്ളിമുക്ക് ടി.ഡി.എൻ ആഡിറ്റോറിയത്തിൽ (ഓണാട്ട് ഭഗവതി ക്ഷേതം ) നടക്കുന്ന യോഗത്തിൽ ഫൗണ്ടേഷൻ പ്രസിഡന്റ് തഴവ സഹദേവൻ അദ്ധ്യക്ഷത വഹിക്കും. എൻ.ബി.ടി പ്രതിഭാ പുരസ്കാരവും 25,000 രൂപയും ശിൽപ്പവും പ്രശസ്തി പത്രവും ബേബിക്കുട്ടൻ തൂലികയ്ക്കും, കരുനാഗപ്പള്ളി താലൂക്കിലെ മികച്ച വായനശാലയ്കുള്ള 10,000 രൂപയും ശിൽപ്പവും പ്രശസ്തി പത്രവും പണ്ടാരത്തുരുത്ത് പ്രബോധിനി ഗ്രന്ഥശാലയ്ക്കും നൽകും. സി.ആർ. മഹേഷ് എം.എൽ.എ മുഖ്യ പ്രഭാഷണം നടത്തും. ഭാരത് വിഷൻ ഡയറക്ടർ പ്രമോദ് പയ്യന്നൂർ എൻ.ബി.ടി അനുസ്മരണം നടത്തും. ഫൗണ്ടേഷൻ വൈസ് പസിഡന്റ് കെ.എൻ. ബാലകൃഷ്ണൻ നന്ദിയും സെക്രട്ടറി നിള അനിൽകുമാർ നന്ദിയും പറയും.

തുടർന്ന് നടക്കുന്ന 'എൻ.ബി.ടിയും മലയാള നാടക വേദിയും' എന്ന സെമിനാറിൽ പി.ജെ. ഉണ്ണികൃഷ്ണൻ മോഡറേറ്ററും, അഡ്വ. മണിലാൽ വിഷയാവതാരകനുമായിരിക്കും. മലയാള നാടക രംഗത്തെ പ്രശസ്തരും സാഹിത്യകാരൻമാരും സെമിനാറിൽ പങ്കെടുക്കുമെന്ന് പ്രസിഡന്റ് തഴവ സഹദേവൻ, വൈസ് പ്രസിഡന്റുമാരായ കെ.എൻ. ബാലകൃഷ്ണൻ, പ്രൊ. പി. രാധാകൃഷ്ണകുറുപ്പ്, ജനറൽ സെക്രട്ടറി നിള അനിൽകുമാർ, ട്രഷറർ അഡ്വ.കെ.ഐ. ഷാജി, സുബൈർ സരിഗ, മംഗളൻ കെ.പി.എ.സി എന്നിവർ അറിയിച്ചു.