sasidharan
എം.ശശിധരൻ

ചാത്തന്നൂർ: ചാത്തന്നൂർ ആസ്ഥാനമാക്കി താലൂക്ക് രൂപീകരിക്കണമെന്ന ബാബു പോൾ കമ്മിഷൻ നിർദേശം എത്രയും വേഗം നടപ്പാക്കണമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി ചാത്തന്നൂർ യൂണിറ്റ് സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. ജില്ലാ പ്രസിഡന്റ് എസ്.ദേവരാജൻ ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് എം.ശശിധരൻ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ ജനറൽ സെക്രട്ടറി ജി. ഗോപകുമാർ, സെക്രട്ടറി എസ്.കബീർ, രാജൻകുറുപ്പ്, ബി. പ്രേമാനന്ദ്‌ , ദീപക് ബാലകൃഷ്ണൻ, ബി.സന്തോഷ്‌ ബാബു, എന്നിവർ സംസാരിച്ചു. ഭാരവാഹികളായി എം.ശശിധരൻ (പ്രസിഡന്റ്), കെ.രാജേന്ദ്രൻ ഉണ്ണിത്താൻ, ജി.രാമകൃഷ്ണൻ ആചാരി (വൈസ് പ്രസിഡന്റുമാർ), ദീപക് ബാലകൃഷ്ണൻ (ജനറൽ സെക്രട്ടറി), ബി.സന്തോഷ് ബാബു (സെക്രട്ടറി), എസ്.സുരേഷ് (വർക്കിംഗ് സെക്രട്ടറി), പി.മോഹനൻ (ട്രഷറർ), ഹരിലാൽ, ദിനരാജ്, അനസ് (യൂത്ത് വിംഗ് ഭാരവാഹികൾ) എന്നിവരെ തിരഞ്ഞെടുത്തു.