കൊല്ലം: ശ്രീ വിശ്വകർമ്മ വേദപഠന കേന്ദ്ര ധാർമ്മിക സംഘം സംഘടിപ്പിക്കുന്ന അഞ്ചാമത് പഞ്ചവേദ സദ്മത്തിന്റെ വിദ്യാഭ്യാസ-സാഹിത്യ സമ്മേളനം സർഗ്ഗസാഹിതി സംസ്ഥാന പ്രസിഡന്റ് ഗോപിനാഥ് പെരിനാട് ഉദ്ഘാടനം ചെയ്തു. കൊല്ലം ഫൈൻ ആർട്സ് ഹാളിൽ സംഘടിപ്പിച്ച വിദ്യാഭ്യാസ-സാഹിത്യ സമ്മേളനത്തിൽ വെപ്‌ക സംസ്ഥാന പ്രസിഡന്റ് ഗോപിനാഥ് പാമ്പട്ടയിൽ അദ്ധ്യക്ഷത വഹിച്ചു. ഡോ.ജി.കെ.കുഞ്ഞാണ്ടിച്ചൻ, ബിനു ആചാര്യ, വി.സുരേഷ്ബാബു, റെജി തലച്ചിറ എന്നിവർ സംസാരിച്ചു.