t

കൊല്ലം: ജില്ലാ സ്പോർട്സ് കൗൺസിലിന്റെ ആഭിമുഖ്യത്തിൽ ജനുവരി 3, 4 തീയതികളിൽ ജില്ലാ സ്പോർട്സ് കൗൺസിൽ വോളിബോൾ കോർട്ടിൽ ആൺ, പെൺകുട്ടികൾക്കായി ജില്ലാ മിനി വോളിബോൾ ചാമ്പ്യൻഷിപ്പ് നടത്തും. പങ്കെടുക്കുന്ന ടീമുകളിൽ നിന്നു സംസ്ഥാന മിനി വോളിബോൾ ചാമ്പ്യൻഷിപ്പിനുള്ള കൊല്ലം ജില്ലാ ടീമിനെ തിരഞ്ഞെടുക്കും. 2008 ന് ശേഷം ജനിച്ചവർക്ക് 14 വയസ്സിന് താഴെയുള്ളവരുടെ മത്സരത്തിൽ പങ്കെടുക്കാം. താത്പര്യമുള്ള ടീമുകളും ക്ലബ്ബുകളും സ്കൂളുകളും 31നകം ജില്ലാ സ്പോർട്സ് കൗൺസിൽ ഓഫീസിൽ രജിസ്റ്റർ ചെയ്യണം.ഫോൺ: 0474 - 2746720