thandan-
കേരള തണ്ടാൻ സർവീസ് സൊസൈറ്റിയുടെ 44-ാമത് പ്രതിനിധി യോഗം കൊല്ലം ഹെഡ് ഓഫീസിൽ സംസ്ഥാന പ്രസിഡന്റ് എം. ജനാർദ്ദനൻ ഉദ്ഘാടനം ചെയ്യുന്നു

കൊല്ലം: തണ്ടാൻ സമുദായത്തിൽപ്പെടുന്ന പത്തു ലക്ഷത്തോളം അംഗങ്ങളിൽ ഭൂരിഭാഗം പേരും വിവിധ അവശതകൾ അനുഭവിക്കുകയാണെന്നും ഇവരുടെ പ്രശ്നങ്ങൾ മനസിലാക്കി പരിഹരിക്കാൻ ഒരു കമ്മിഷനെ നിയോഗിക്കണമെന്നും കേരള തണ്ടാൻ സർവീസ് സൊസൈറ്റി സംസ്ഥാന പ്രസിഡന്റ് എം. ജനാർദ്ദനൻ ആവശ്യപ്പെട്ടു. 44-ാമത് പ്രതിനിധി യോഗം കൊല്ലം ഹെഡ് ഓഫീസിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സർക്കാർ തലത്തിൽ വിവിധ ബോർഡുകളിലും തണ്ടാൻ സമുദായത്തിന് മതിയായ പ്രാതിനിദ്ധ്യം നൽകുക, കൊവിഡും മഴക്കെടുതിയും കണക്കിലെടുത്ത് മത്സ്യത്തൊഴിലാളികൾക്ക് പ്രഖ്യാപിച്ച ധനസഹായമായ 3000 രൂപ മരം കയറ്റ തൊഴിലാളികൾക്കും അനുവദിക്കുക തുടങ്ങി​ വി​വി​ധ ആവശ്യങ്ങൾ ഉന്നയി​ച്ച് സർക്കാരി​ന് നി​വേദനം നൽകാനും തീരുമാനി​ച്ചു

പുതി​യ ഭാരവാഹികളായി എം. ജനാർദ്ദനൻ (സംസ്ഥാന പ്രസിഡന്റ്), കെ. ബാലൻ, ഒരുവാതിൽ കോട്ട ശശി (വൈസ് പ്രസിഡന്റുമാർ), പാച്ചല്ലൂർ ശ്രീനിവാസൻ, എൻ. സുരേന്ദ്രബാബു (ജനറൽ സെക്രട്ടറിമാർ), വി.കെ ശശിധരൻ, ആർ ശശികുമാർ (സെക്രട്ടറിമാർ), എസ്.പുരുഷോത്തമൻ (ട്രഷറർ), കെ.വിജയകുമാർ (ഓർഗനൈസിംഗ് സെക്രട്ടറി) എന്നിവരെയും 21 അംഗങ്ങളെഡയറക്ടർ ബോർഡ് അംഗങ്ങളെയും തിരഞ്ഞെടുത്തു.
.