congress
കോൺഗ്രസ് ക്ലാപ്പന മണ്ഡലം കമ്മിറ്റിക്ക് വേണ്ടി നിർമ്മിക്കുന്ന കൊച്ചുനെട്ടൂർ വാസു സ്മാരക കോൺഗ്രസ് ഭവന്റെ ശിലാസ്ഥാപനം എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ എം.പി നിർവഹിക്കുന്നു

ഓച്ചിറ: കോൺഗ്രസ് ക്ലാപ്പന മണ്ഡലം കമ്മിറ്റിക്ക് വേണ്ടി നിർമ്മിക്കുന്ന കൊച്ചുനെട്ടൂർ വാസു സ്മാരക കോൺഗ്രസ് ഭവന്റെ ശിലാസ്ഥാപനം എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ എം.പി നിർവഹിച്ചു. ക്ലാപ്പന വള്ളിക്കാവിന് വടക്ക് വശം മുൻ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റും കോൺഗ്രസ് നേതാവുമായ കെ. വി.സൂര്യകുമാർ നൽകിയ നാല് സെന്റ് ഭൂമിയിലാണ് കോൺഗ്രസ് ഭവൻ ഉയരുന്നത്. മണ്ഡലം പ്രസിഡന്റ് എൻ. കൃഷ്ണകുമാർ അദ്ധ്യക്ഷത വഹിച്ചു. കോൺഗ്രസിലേക്ക് പുതുതായി വന്നവരെ ഡി.സി.സി പ്രസിഡന്റ് പി. രാജേന്ദ്രപ്രസാദ് സ്വീകരിച്ചു. യു.ഡി.എഫ് ജില്ലാ ചെയർമാൻ കെ.സി. രാജൻ കൊവിഡ് പോരാളികളെ ആദരിച്ചു. രൂപ രേഖ ഏറ്റുവാങ്ങൽ സി.ആർ. മഹേഷ്‌ എം.എൽ.എ നിർവഹിച്ചു. പ്രതാപവർമ്മ തമ്പാൻ, തൊടിയൂർ രാമചന്ദ്രൻ, ആർ. രാജശേഖരൻ, നീലികുളം സദാനന്ദൻ, എസ്.എം ഇക്ബാൽ, ഓച്ചിറ ബ്ലോക്ക്‌ കോൺഗ്രസ്‌ ഭാരവാഹികളായ ടി.എസ്. രാധാകൃഷ്ണൻ, എം.എസ്. രാജു, ശ്രീകുമാർ, ജി. ബിജു, കവീത്തറ മോഹനൻ തുടങ്ങിയവർ സംസാരിച്ചു.