utuc-
പൊതുമേഖല വ്യവസായങ്ങൾ വിറ്റു തുലയ്ക്കരുത് എന്ന മുദ്രാവാക്യവുമായി ചിന്നക്കട ഹെഡ് പോസ്റ്റ് ഓഫീസ് പടിക്കൽ യു.ടി.യു.സി സംഘടിപ്പിച്ച ധർണ ആർ.എസ്.പി സംസ്ഥാന സെക്രട്ടറി എ.എ. അസീസ് ഉദ്ഘാടനം ചെയ്യുന്നു

കൊല്ലം: പൊതുമേഖല വ്യവസായങ്ങൾ വിറ്റു തുലയ്ക്കരുത് എന്ന മുദ്രാവാക്യവുമായി ചിന്നക്കട ഹെഡ് പോസ്റ്റ് ഓഫീസ് പടിക്കൽ യു.ടി.യു.സി സംഘടിപ്പിച്ച ധർണ ആർ.എസ്.പി സംസ്ഥാന സെക്രട്ടറി എ.എ. അസീസ് ഉദ്ഘാടനം ചെയ്തു. യു.ടി.യു.സി ജില്ലാ പ്രസിഡന്റ് ടി.സി. വിജയൻ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി ടി.കെ. സുൽഫി, കെ.എസ്. വേണുഗോപാൽ, കെ. രത്നകുമാർ, പി. പ്രകാശ് ബാബു, കുരിപ്പുഴ മോഹനൻ, സജി ഡി. ആനന്ദ്, എം.എസ്. ഷൗക്കത്ത്, കെ.പി. ഉണ്ണിക്കൃഷ്ണൻ, വെളിയം ഉദയകുമാർ, മഞ്ഞപ്പാറ സലിം, ചെങ്കുളം ശശി, ശാന്തകുമാർ, കെ.ജി. ഗിരിഷ്, സദു പള്ളിത്തോട്ടം എന്നിവർ സംസാരിച്ചു.