kunnathoor
പോരുവഴി ഗ്രാമ പഞ്ചായത്തിലെ വടക്കേമുറിയിൽ കോഴി മാലിന്യവുമായി ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയ വാഹനം

കുന്നത്തൂർ : പോരുവഴി ഗ്രാമ പഞ്ചായത്തിലെ വടക്കേമുറിയിൽ കോഴി മാലിന്യം നിറച്ച വാഹനം ഉപേക്ഷിക്കപെട്ട നിലയിൽ കണ്ടെത്തി.ഒന്നാം വാർഡിൽ എ.എസ്. മെറ്റൽ ക്രഷറിന് സമീപമാണ് മാലിന്യം നിറച്ച വാഹനം കണ്ടെത്തിയത്. നിർത്തിയിട്ടിരുന്ന വാഹനത്തിൽ നിന്ന് ദുർഗന്ധം വമിച്ചതിനെ തുടർന്ന് പ്രദേശവാസികൾ നടത്തിയ പരിശോധനയിലാണ് കോഴി മാലിന്യം കണ്ടെത്തിയത്. തുടർന്ന് വാർഡ് മെമ്പർ രാജേഷിനെ വിവരം അറിയിക്കുകയും പഞ്ചായത്ത് പ്രസിഡന്റ് ഉൾപ്പെടെയുള്ളവർ സ്ഥലത്തെത്തുകയും ചെയ്തു. ശൂരനാട് സി.ഐ ഗിരീഷ്കുമാറിന്റെ നേതൃത്വത്തിൽ വാഹനം പരിശോധിച്ച് രേഖകൾ ശേഖരിച്ചു.പിന്നീട് ജെ.സി.ബി ഉപയോഗിച്ച് മാലിന്യം കുഴിച്ചുമൂടി.