 
കുണ്ടറ: കോൺഗ്രസിന്റെ ചരിത്രം പറഞ്ഞാൽ അത് ഇന്ത്യയുടെ ചരിത്രമാണെന്ന് പി.സി.വിഷ്ണുനാഥ് എം.എൽ.എ പറഞ്ഞു. ഇന്ത്യൻ നാഷനൽ കോൺഗ്രസിന്റെ നൂറ്റിമുപ്പത്തിഏഴാം ജന്മദിനത്തോടനുബന്ധിച്ച് കോൺഗ്രസ് കുണ്ടറ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ പടയാത്രയുടെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കുണ്ടറ മണ്ഡലം പ്രസിഡന്റ് ജി.വിനോദ് കുമാർ അധ്യക്ഷത വഹിച്ചു. ഡി.സി.സി സെക്രട്ടറി മാരായ ആന്റണി ജോസ്,കെ.ആർ.വി.സഹജൻ, ബ്ലോക്ക് പ്രസിഡന്റ് കെ.ബാബുരാജൻ, യു. ഡി.ഡഫ് ചെയർമാൻ കുരിപ്പള്ളി സലിം, ഈ.സി.സി.സി മെമ്പർ കുണ്ടറ സുബ്രഹ്മണ്യൻ, ബ്ലോക്ക് വൈസ് പ്രസിഡന്റമാരായ സി.പി.മന്മഥൻ നായർ, വി.ഓമനക്കുട്ടൻ,ബ്ലോക്ക് സെക്രട്ടറിമാരായ ജി.അനിൽകുമാർ, ദീപിക്ക് ശ്രീശൈലം, ജേക്കബ് തരകൻ, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ സുധാദേവി, സുരേഷ്, ബിനു. വർഗീസ് കുഞ്ഞുമ്മൻ, ബേബി ജോണ്, ജോർജ് വർഗീസ്, സന്തോഷ് കുമാർ, സതീഷ് കുമാർ ഉണ്ണിത്താൻ, ഷംനാദ്, ബാബു വാഴവിള, ഡോ.അനിൽരാജ്, കെ.ഉഷ തുടങ്ങിയവർ സംസാരിച്ചു. കുണ്ടറ ആശുപത്രിമുക്കിൽ നിന്ന് ആരംഭിച്ച പദയാത്ര മുക്കടയിൽ സമാപിച്ചു. തുടർന്ന് പ്രവർത്തകർ ഇന്ത്യൻ ഭൂപട മാത്രകയിൽ അണിനിരന്ന് പ്രതിജ്ഞ ചൊല്ലി.