കൊല്ലം: ഇംഗ്ളീഷ് പ്രൊഫസറും ഗ്രന്ഥകാരനും നോവലിസ്റ്റുമായിരുന്ന പ്രൊഫ. എം. സത്യപ്രകാശത്തിന്റെ സ്മരണാർത്ഥം സത്യപ്രകാശം നോവൽ അവാർഡ് ട്രസ്റ്റ് രൂപീകരിച്ചു. അദ്ദേഹത്തിന്റെ ചരമ വാർഷിക ദിനമായ മേയ് 21ന് എല്ലാവർഷവും ഏറ്റവും നല്ല നോവലിന് പുരസ്കാരവും കാഷ് അവാർഡും നൽകുമെന്ന് വി. ജലജ പ്രകാശം അറിയിച്ചു.