ഓയൂർ: പൂയപ്പള്ളിയിൽ കാറും ടെംപോ ട്രാവലറും കൂട്ടിയിടിച്ച് കാർ ഓടിച്ചിരുന്ന ചണ്ണപ്പേട്ട മീൻകുളം തെക്കിൻകര പുത്തൻവീട്ടിൽ ശോഭയ്ക്ക് പരിക്കേറ്റു. കൊല്ലത്തു നിന്നു കുളത്തൂപ്പുഴയ്ക്ക് ടൂർ പോയ സംഘം സഞ്ചരിച്ചിരുന്ന ട്രാവലർ ചണ്ടപ്പേട്ടയിൽ നിന്നു പൂയപ്പള്ളിയിലേക്ക് ശോഭ ഓടിച്ചു വന്ന കാറിൽ നിയന്ത്രണം വിട്ട് ഇടിക്കുകയായിരുന്നു. ശോഭയെ മീയ്യണ്ണൂരിലെ സ്വകാര്യ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പൂയപ്പള്ളി പൊലീസ് മേൽനടപടി സ്വീകരിച്ചു.