 
കൊല്ലം: എസ്.എൻ വനിതാ കോളേജിലെ എൻ.എസ്.എസ് ക്യാമ്പ് 'ആരവം' സമാപിച്ചു. കേരള യൂണിവേഴ്സിറ്റി മുൻ സിൻഡിക്കേറ്റ് അംഗം പ്രൊഫ. ഡോ. എം. ശ്രീകുമാർ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു. കോളേജ് പ്രിൻസിപ്പൽ ഡോ. നിഷാ ജെ. തറയിൽ അദ്ധ്യക്ഷത വഹിച്ചു. ക്യാമ്പ് കയ്യെഴുത്ത് മാഗസിൻ പ്രകാശനം ചെയ്തു. പ്രോഗ്രാം ഓഫീസർമാരായ ഡി. ദേവിപ്രിയ, സോന ജി.കൃഷ്ണൻ എന്നിവരായിരുന്നു ക്യാമ്പ് കോ ഓർഡിനേറ്റർമാർ. വോളണ്ടിയർ സെക്രട്ടറിമാരായ ആർ.ജെ. അശ്വിത സ്വാഗതവും ആതിര വേണു നന്ദിയും പറഞ്ഞു. എസ്. സ്വാതി ക്യാമ്പ് റിപ്പോർട്ട് അവതരിപ്പിച്ചു.