ചവറ: സംസ്ഥാന എക്സൈസ് വകുപ്പും നാഷണൽ സർവീസ് സ്കീമും സംയുക്തമായി സംഘടിപ്പിച്ച സ്പർശം 2021 ന്റെ
ഭാഗമായി ചവറ ബി.ജെ.എം ഗവ.കോളേജിൽ എൻ.എസ്.എസ് പ്രവർത്തകർ സപ്തദിന ക്യാമ്പിനോടനുബന്ധിച്ച് വള്ളിക്കീഴിൽ നടത്തിയ ബോധവത്കരണ പരിപാടി വിമുക്തി ജില്ലാ മാനേജർ വി.എ. പ്രദീപ് ഉദ്ഘാടനം ചെയ്തു. തുടർന്ന് വീടുകൾ സന്ദർശിച്ച് വിവര ശേഖരണം, സൗഹ്യദ കൂട്ടായ്മ, ലഹരിക്കെതിരെ വിമുക്തി ജ്വാല, ലഹരി വിരുദ്ധ പ്രതിജ്ഞ എന്നിവ നടത്തി. പ്രോഗ്രാം ഓഫീസർമാരായ ഡോ. ജി. ഗോപകുമാർ, ഡോ. മിനിത ആർ. ബാബു രാജേന്ദ്രപ്രസാദ്, റസിയ ബീഗം, ആമിന, എൻ. തൻസി, പാർത്ഥൻ, അമൽ പൂജ, ഷാദിയ, മിഥുൻ, ശബരി, അനന്ദു, രേവതി, പ്രസീത എന്നിവർ നേതൃത്വം നൽകി.