 
കരുനാഗപ്പള്ളി :ടി.എ. റസാക്ക് ഫൗണ്ടേഷന്റെ നേതൃത്വത്തിൽ ക്രിസ്മസ്, ന്യൂ ഇയർ ആഘോഷം സംഘടിപ്പിച്ചു. ഫൗണ്ടേഷൻ ചെയർമാൻ റജി ഫോട്ടോ പാർക്കിന്റെ അദ്ധ്യക്ഷതിയിൽ ടൗൺ ക്ലബിൽ സംഘടിപ്പിച്ച ന്യൂ ഇയർ- ക്രിസ്മസ് ആഘോഷ പരിപാടികൾ സി.ആർ. മഹേഷ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. 31 വർഷങ്ങൾക്ക് മുമ്പ് ബേബിക്കുട്ടൻ സംവിധാനം ചെയ്ത് ആദിനാട് ശശി അഭിനയിച്ച പ്രമാണി എന്ന നാടകത്തിന്റെ പുനരാവിഷ്കരണത്തിന്റെ ഉദ്ഘാടനം മുനിസിപ്പൽ ചെയർമാൻ കോട്ടയിൽ രാജു നിർവഹിച്ചു. പോച്ചയിൽ നാസർ,നജീവ് മണ്ണേൽ, രാജീവ് മാമ്പറ, രവീന്ദ്രൻ, സുരേഷ് വിശാഖം, സജി, സുനിൽ ദേവ്, ശിവകുമാർ എന്നിവർ പ്രസംഗിച്ചു. തുടർന്ന് ഗാനമേളയും നാടകവും അവതരിപ്പിച്ചു.