 
കരുനാഗപ്പള്ളി: കോൺഗ്രസ് ടൗൺ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച കോൺഗ്രസിന്റെ 137ാം ജന്മവാർഷികാഘോഷം ആർ. രാജേശേഖരൻ ഉദ്ഘാടനം ചെയ്തു. എൽ.കെ. ശ്രീദേവി ജന്മദിനാഘോഷ സന്ദേശം നൽകി. മുനമ്പത്ത് വഹാബ്, മുഹമ്മദ് ഹുസൈൻ, ബിനോയ് കരുമ്പാലിൽ എന്നിവർ സംസാരിച്ചു. മണ്ഡലം പ്രസിഡന്റ് എസ്. ജയകുമാർ അദ്ധ്യക്ഷത വഹിച്ചു. കോൺഗ്രസ് കരുനാഗപ്പള്ളി സൗത്ത് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന ആഘോഷ പരിപാടികൾ യു.ഡി.എഫ് ജില്ലാ ചെയർമാൻ കെ.സി. രാജൻ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് മുനമ്പത്ത് ഗഫൂർ അദ്ധ്യക്ഷത വഹിച്ചു. കെ.പി.സി.സി സെക്രട്ടറി ബിന്ദു ജയൻ, ഡി.സി.സി ജനറൽ സെക്രട്ടറി മുനമ്പത്ത് വഹാബ്, എം.കെ. വിജയഭാനു, നിസാർ, സുഭാഷ് ബോസ്, ഫിലിപ്പ് മാത്യു, സുരേഷ് പനക്കുളങ്ങര, മോഹൻദാസ്, അശോകൻ അമ്മവീട്, താഹിർ, ശകുന്തള അമ്മവീട്, നഗരസഭാ കൗൺസിലർ ബീന ജോൺസൺ തുടങ്ങിയവർ സംസാരിച്ചു.