photo
സേവ് കരുനാഗപ്പള്ളി ഫോറം സംഘടിപ്പിച്ച പ്രതിഷേധ യോഗം സി.ആർ.മഹേഷ് എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു.

കരുനാഗപ്പള്ളി: ഹൈവേ വികസനത്തിന്റെ ഭാഗമായി കരുനാഗപ്പള്ളി നഗരത്തിൽ നിർമ്മിക്കാൻ ഉദ്ദേശിക്കുന്ന എലിവേറ്റർ ഹൈവേ ഉപേക്ഷിച്ച് ഫ്ലൈഓവർ നിർമ്മിക്കണമെന്ന് ആവശ്യപ്പെട്ട് സേവ് കരുനാഗപ്പള്ളി ഫോറത്തിന്റെ ആഭിമുഖ്യത്തിൽ പ്രതിഷേധ മാർച്ചും ധർണയും സംഘടിപ്പിച്ചു. ലാലജി ജംഗ്ഷനിൽ നിന്ന് ആരംഭിച്ച പ്രതിഷേധ ജാഥ ഹെഡ് പോസ്റ്റ് ഒാഫീസിന് മുന്നിൽ സമാപിച്ചു. തുടർന്ന് നടത്തിയ പ്രതിഷേധ യോഗം സി.ആർ. മഹേഷ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. മുൻ എം.എൽ.എ ആർ. രാമചന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. എസ്.എൻ.ഡി.പി യോഗം കരുനാഗപ്പള്ളി യൂണിയൻ പ്രസിഡന്റ് കെ. സുശീലൻ, താലൂക്ക് ജമാഅത് യൂണിയൻ പ്രസിഡന്റ് വല്യത്ത് ഇബ്രാഹിംകുട്ടി, പ്രൊഫ. കെ.ആർ. നീലകണ്ഠപ്പിള്ള, വി.ജി. മാത്യു, കെ.ആർ. രാജേഷ്, അഡ്വ. സുധീർ കാരിയ്ക്കൽ, കെ.ജെ. മേനോൻ, കാട്ടൂർ ബഷീർ, എസ്. ദേവരാജൻ, ജി. ഗോപകുമാർ, മുനീർ വേലിയിൽ, ശ്രീജിത് ദേവ്, സുധീർ ചോയ്സ്, പോച്ചയിൽ നാസർ, അഡ്വ. ബാലസുബ്രഹ്മണ്യം, അഡ്വ. എൻ. രാജൻപിള്ള, പുളിമൂട്ടിൽ ബാബു തുടങ്ങിയവർ പ്രസംഗിച്ചു.