 
പത്തനാപുരം :എസ്.എൻ.ഡി.പി യോഗം പത്തനാപുരം യൂണിയനിലെ 4271-ാം നമ്പർ പെരുന്തോയിൽ ശാഖയുടെ വാർഷിക പൊതുയോഗവും ഭരണസമിതി തിരഞ്ഞെടുപ്പും പഠനോപകരണ വിതരണവും ശാഖ ഹാളിൽ നടന്നു. യൂണിയൻ പ്രസിഡന്റ് ആദംകോട് കെ. ഷാജി അദ്ധ്യക്ഷനായ യോഗം യൂണിയൻ സെക്രട്ടറി ബി. ബിജു ഉദ്ഘാടനം ചെയ്തു. ശാഖ സെക്രട്ടറി എസ്. ഉല്ലാസ് പ്രവർത്തന റിപ്പോർട്ടും വരവ്, ചെലവ് കണക്കും അവതരിപ്പിച്ചു. തുടർന്ന് ശാഖ, വനിതാസംഘം, യൂത്ത്മൂവ്മെന്റ്, യൂണിയൻ വാർഷിക പ്രതിനിധി എന്നിവയുടെ തിരഞ്ഞെടുപ്പ് നടന്നു.
യോഗത്തിൽ യൂണിയൻ വൈസ് പ്രസിഡന്റ് കെ.കെ. ശശീന്ദ്രൻ, യോഗം ഡയറക്ടർ ബോർഡ് അംഗം എം.എം. രാജേന്ദ്രൻ, യൂണിയൻ കൗൺസിലറും യൂത്ത്മൂവ്മെന്റ് യൂണിയൻ പ്രസിഡന്റുമായ റിജു വി. ആമ്പാടി, യൂണിയൻ കൗൺസിലറും വനിതാസംഘം യൂണിയൻ സെക്രട്ടറിയുമായ എസ്. ശശിപ്രഭ, വനിതാസംഘം യൂണിയൻ പ്രസിഡന്റ് സുലത പ്രകാശ് എന്നിവർ സംസാരിച്ചു. ഭാരവാഹികളായി എസ്. പ്രശാന്ത് (പ്രസിഡന്റ്), പി. യശോധരൻ (വൈസ് പ്രസിഡന്റ്), എസ്. ഉല്ലാസ് (സെക്രട്ടറി), ജി. മിനിമോൾ (യൂണിയൻ പ്രതിനിധി), ആർ. പ്രസാദ്, പി.ജി. സലിം കുമാർ, ജി. ശശിധരൻ, ബി. പ്രസന്നൻ, ആർ. രാജി, എസ്. സതി, സി.എൻ. ആനന്ദൻ (കമ്മിറ്റി അംഗങ്ങൾ), എസ്. വിലാസിനി, ആർ. പ്രദീപ് (പഞ്ചായത്ത് കമ്മിറ്റി അംഗങ്ങൾ) എന്നിവരെ തിരഞ്ഞെടുത്തു.
ശാഖ പ്രസിഡന്റ് എസ്. പ്രശാന്ത് സ്വാഗതവും വൈസ് പ്രസിഡന്റ് പി. യാശോധരൻ നന്ദിയും പറഞ്ഞു.