 
ഓയൂർ: കോട്ടയം നാഗമ്പടം മഹാദേവ ക്ഷേത്രത്തിൽ നിന്ന് ആരംഭിച്ച പള്ളം സമിതിയുടെ ശിവഗിരി പദയാത്രയ്ക്ക് എസ്.എൻ.ഡി.പി യോഗം ഓയൂർ ടൗൺ 2877-ാം നമ്പർ ശാഖയുടെ നേതൃത്വത്തിൽ സ്വീകരണം നൽകി. കൊട്ടാരക്കര എസ്.എൻ.ഡി.പി യൂണിയൻ പഞ്ചായത്ത് കമ്മിറ്റി അംഗം എം. ജയപ്രകാശ്, ശാഖാ പ്രസിഡന്റ് പി.എൻ. ചന്ദ്രികാധരൻ, സെക്രട്ടറി പ്രസാദ്, യൂണിയൻ കമ്മിറ്റിയംഗം ഉണ്ണി, സുരേഷ് അമൃത, രത്നൻ, രവികുമാർ, ഓയൂർ സുരേഷ് എന്നിവർ നേതൃത്വം നൽകി.
തുടർന്ന് പദയാത്രികരെ വെളിനല്ലൂരിൽ എസ്.എൻ.ഡി.പി യോഗം കരിങ്ങന്നൂർ 596ാം നമ്പർ ശാഖയുടേയും വെളി നെല്ലൂർ ശ്രീരാമ ക്ഷേത്രോപദേശക സമിതിയുടേയും നേതൃത്വത്തിൽ സ്വീകരിച്ചു. ശാഖാ പ്രസിഡന്റ് എൻ. അരവിന്ദാക്ഷൻ, സെക്രട്ടറി ജി. ജഗജീവ്, കൊട്ടാരക്കര യൂണിയൻ ഭരണ സമിതി അംഗം ടി.വി. മോഹനൻ, ക്ഷേത്രോപദേശക സമിതി സെക്രട്ടറിയും പഞ്ചായത്ത് മെമ്പറുമായ പുത്തൂട്ടിൽ മനു, ക്ഷേത്രാപദേശക സമിതി പ്രസിഡന്റ് രഞ്ജിത്ത്, വൈസ് പ്രസിസന്റ് മോഹനൻ എന്നിവർ നേതൃത്വം നൽകി. ശാഖാ, ക്ഷേത്ര ഉപദേശക സമിതി അംഗങ്ങൾ പങ്കെടുത്തു.
ശിവഗിരി തീർത്ഥാടന പദയാത്ര ഇന്ന് തുടങ്ങും
കൊല്ലം : ഗുരുധർമ്മ പ്രചരണ സംഘത്തിന്റെ ആഭിമുഖ്യത്തിൽ ആർ. ശങ്കറിന്റെ ജന്മസ്ഥലമായ പുത്തൂരിൽ നിന്ന് ശിവഗിരി തീർത്ഥാടന പദയാത്ര ഇന്ന് ആരംഭിക്കുമെന്ന് ജനറൽ കൺവീനർ ബി. സ്വാമിനാഥൻ അറിയിച്ചു. രാവിലെ 8.30ന് പുത്തൂർ മണ്ഡപം ജംഗ്ഷനിൽ നടക്കുന്ന തീർത്ഥാടക മഹാസംഗമം എൻ.കെ. പ്രേമചന്ദ്രൻ എം.പി ഉദ്ഘാടനം ചെയ്യും. ശിവഗിരി തീർത്ഥാടന പദയാത്ര സി.പി.ഐ നേതാവ് പന്ന്യൻ രവീന്ദ്രൻ ഉദ്ഘടാനം ചെയ്യും. ചെയർമാൻ എഴുകോൺ രാജ്മോഹൻ അദ്ധ്യക്ഷത വഹിക്കും. ശാന്തിഗിരി ആശ്രമം ജനറൽ സെക്രട്ടറി സ്വാമി ഗുരുരത്നം ജ്ഞാനതപസ്വി ഭദ്രദീപ പ്രകാശനം നിർവഹിക്കും. മുൻ ആരോഗ്യ സർവകലാശാല പ്രൊ വൈസ് ചാൻസലർ ഡോ. സി. രത്നാകരൻ മതാതീത ആത്മീയ സംഗമം ഉദ്ഘടാനം ചെയ്യും. എസ്.എൻ ട്രസ്റ്റ് ട്രഷറർ ഡോ. ജി. ജയദേവൻ മുഖ്യപ്രഭാഷണം നടത്തും. മുൻ എം.എൽ.എ എഴുകോൺ നാരായണൻ, ആർ.എസ്.പി ജില്ല സെക്രട്ടറി കെ.എസ്. വേണുഗോപാൽ, ജില്ലാ പഞ്ചായത്ത് മെമ്പർ ആർ. രശ്മി, കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് കെ. മധുലാൽ, കേരള വേടർ സമാജം സംസ്ഥാന പ്രസിഡന്റ് പട്ടം തുരുത്ത് ബാബു, മജീഷ്യൻ വർക്കല മോഹൻദാസ്, കവി ഉണ്ണി പുത്തൂർ, ഓടനാവട്ടം എം. ഹരീന്ദ്രൻ, ശാന്തിനി എസ്. കുമാരൻ, ഉദയഗിരി രാധാകൃഷ്ണൻ, പുതുക്കാട്ടിൽ വിജയൻ, പാത്തല രാഘവൻ, ക്ലാപ്പന സുരേഷ്, ബി. സ്വാമിനാഥൻ, കരീപ്ര സോമൻ, പൂവറ്റൂർ ഉദയൻ എന്നിവർ സംസാരിക്കും. പദയാത്രയ്ക്ക് എഴുകോൺ രാജ്മോഹൻ, ശാന്തിനി എസ്. കുമാരൻ, ബി. സ്വാമിനാഥൻ, ഓടനാവട്ടം എം. ഹരീന്ദ്രൻ, ഉമാദേവി, ഉദയഗിരി രാധാകൃഷ്ണൻ, രതി സുരേഷ്, ഇടമൺ ലതിക രാജൻ എന്നിവർ നേതൃത്വം നൽകും. രാവിലെ 9.30ന് ആരംഭിക്കുന്ന പദയാത്ര മാറനാട്, ചീരങ്കാവ്, കരീപ്ര, നെടുമൺകാവ്, പുന്നക്കോട്, വിരിഞ്ഞ വിള പള്ളി, കുമ്മല്ലൂർ, ചാത്തന്നൂർ, പരവൂർ, ഇടവ വഴി വർക്കല ശിവഗിരിയിൽ മഹാസമാധിയിൽ എത്തിച്ചേരും. 31ന് ശിവഗിരിയിൽ നടക്കുന്ന ഘോഷയാത്രയിൽ പങ്കെടുത്ത് പദയാത്ര സമാപിക്കും.
പള്ളിക്കൽ ശാഖയിൽ സ്വീകരണം
കൊട്ടാരക്കര: വൈക്കം നാഗമ്പടം ക്ഷേത്ര മൈതാനത്തു നിന്ന് പുറപ്പെട്ട ശിവഗിരി തീർത്ഥാടന പദയാത്രക്ക് എസ്.എൻ.ഡി.പി യോഗം 2377ാം നമ്പർ പള്ളിക്കൽ ശാഖയിൽ സ്വീകരണം നൽകി. ശാഖാങ്കണത്തിൽ നടന്ന സ്വീകരണത്തിന് ശാഖാ സെക്രട്ടറി തിലക് രാജ്, യൂണിയൻ കമ്മിറ്റി അംഗം കെ. സുരേഷ് ബാബു എന്നിവർ നേതൃത്വം നൽകി. പദയാത്രാ ക്യാപ്റ്റനെ കെ. സുരേഷ്ബാബു ഹാരാർപ്പണം നടത്തി സ്വീകരിച്ചു. യൂണിയൻ പ്രസിഡന്റ് സതീഷ് സത്യപാലൻ, യൂണിയൻ സെക്രട്ടറി അഡ്വ. പി. അരുൾ, യൂണിയൻ കൗൺസിൽ അംഗങ്ങളായ കുടവട്ടൂർ രാധാകൃഷ്ണൻ, അനിൽ, ആനക്കോട്ടൂർ കമ്മിറ്റി അംഗങ്ങളായ സന്ധ്യ, അനിൽ തുടങ്ങിയവർ പങ്കെടുത്തു.