ganesh-kumar

പത്തനാപുരം: കേരളകോൺഗ്രസ് (ബി) ഒരു കുടുംബത്തിന്റെയോ സമുദായത്തിന്റെയോ പാർട്ടിയല്ലെന്ന് ചെയർമാൻ കെ.ബി. ഗണേശ്കുമാർ എം.എൽ.എ പറഞ്ഞു. പാർട്ടി പത്തനാപുരം മണ്ഡലം സമ്മേളനത്തിലാണ് സഹോദരി ഉഷ മോഹൻദാസ് അടക്കമുള്ളവരെ ഗണേശ്കുമാർ പരോക്ഷമായി വിമർശിച്ചത്. സംസ്ഥാന തലത്തിൽ തലമുറമാ​റ്റമുണ്ടാകും. പക്ഷേ, പാർട്ടി പിളരില്ല. കേരള കോൺഗ്രസ് ബിക്ക് ശാഖയും ഓഫീസും ആരും പുതുതായി തുറന്നിട്ടില്ല. അപ്പക്കഷ്ണം വീതം വച്ചപ്പോൾ കിട്ടാതെ വന്നവർക്ക് വിട്ടുപോകാം. നിയമപരമായി കേരള കോൺഗ്രസ് ബി ഒന്നേയുള്ളു. വാതിൽ തുറന്നിട്ടിരിക്കുന്നത് എല്ലാവരെയും സ്വാഗതം ചെയ്യാനാണെന്നും ഗണേശ്കുമാർ പറഞ്ഞു.