 
കൊല്ലം: ന്യൂസ് പേപ്പർ ഏജൻസി അസോസിയേഷൻ ജില്ലാ സമ്മേളനം മൈനാഗപ്പള്ളി സർവ്വീസ് സഹകരണ ബാങ്ക് ആഡിറ്റോറിയത്തിൽ നടന്നു. എൻ.പി.എ. എ സംസ്ഥാന ജനറൽ സെക്രട്ടറി ചേക്കുട്ടികരിപ്പൂർ ഉദ്ഘാടനം ചെയ്തു. എൻ.പി.എ.എ മലപ്പുറം ജില്ലാ സെക്രട്ടറി സി.പി.അബ്ദുൽ വഹാബ്
മുഖ്യ പ്രഭാഷണം നടത്തി. അംഗത്വവിതരണം സംസ്ഥാന ട്രഷറർ അജീഷ് ഉദ്ഘാടനം ചെയ്തു.
ഭാരവാഹികളായി പ്രഭാകരൻ ചാത്തന്നൂർ (രക്ഷാധികാരി), രാമചന്ദ്രൻ എതുക്കാട് (പ്രസിഡന്റ്),
രാജൻപിള്ള പുനലൂർ, രാജഗോപാൽ നെടിയവിള, ഉണ്ണികൃഷ്ണൻ, ഉണ്ണിത്താൻ ശൂരനാട്, കാസിം കൊല്ലം (വൈസ് പ്രസിഡന്റുമാർ), ശ്രീകുമാർ വേങ്ങ (സെക്രട്ടറി), മുഹമ്മദ് കുഞ്ഞ് കുലശേഖരപുരം, അജയകുമാർ കല്ലുവാതുക്കൽ, നൗഷാദ് ചടയമംഗലം (ജോയിൻ സെക്രട്ടറിമാർ), ഹരികുമാർ കുന്നത്തൂർ (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു. 39 അംഗ ജില്ലാ കമ്മിറ്റിയും രൂപീകരിച്ചു.