പരവൂർ : പൂതക്കുളം തൃക്കോവിൽവട്ടം ശ്രീഭൂതനാഥ വിലാസം എൻ.എസ്.എസ് കരയോഗത്തിന്റെ വാർഷിക സമ്മേളനം നടന്നു. അവാർഡ് വിതരണം, ചികിത്സ സഹായവിതരണം, പ്രതിഭകളെ ആദരിക്കൽ എന്നിവ നടന്നു. വയോജന സംരക്ഷണത്തിന്റെ ഭാഗമായി ധനസഹായവും നൽകി.
യൂണിയൻ പ്രസിഡന്റ് ചാത്തന്നൂർ മുരളി ഉദ്ഘാടനം ചെയ്തു. കരയോഗം പ്രസിഡന്റ് കെ.ബാലകൃഷ്ണൻ നായർ അദ്ധ്യക്ഷത വഹിച്ചു. യൂണിയൻ വൈസ് പ്രസിഡന്റ് പരവൂർ മോഹൻദാസ്, എസ്. ശിവപ്രസാദകുറുപ്പ്, ടി.അരവിന്ദാക്ഷൻപിള്ള, പൂതക്കുളം അനിൽകുമാർ, ലളിത സദാശിവൻ,എസ് .ജെ .വിജയ, പി.ശാലിനി, ബിന്ദു, തങ്കരാജുപിള്ള, ജയേഷ്, ബൈജു എന്നിവർ സംസാരിച്ചു.