 
കുന്നിക്കോട് : ഡിസ്ട്രിക്ട് ജനറൽ വർക്കേഴ്സ് യൂണിയൻ (സി.ഐ.ടി.യു) ചക്കുവരയ്ക്കൽ മേഖലാ കൺവെൻഷൻ കുന്നിക്കോട് ഏരിയാ സെക്രട്ടറി എ. വഹാബ് ഉദ്ഘാടനം ചെയ്തു. രാധകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. സി.പി.എം ഏരിയാ കമ്മിറ്റിയംഗം എ.എസ്. ജയചന്ദ്രൻ, അമൽ ബാബു, കെ.വി. സേതുകുമാർ, പ്രംജിത്ത്, ബി. ഷെഫീക്ക് എന്നിവർ സംസാരിച്ചു. ഭാരവാഹികളായി
കെ.വി. സേതുകുമാർ (പ്രസിഡന്റ്), പ്രേംജിത്ത് (സെക്രട്ടറി), ഒ.എൻ. ശങ്കുണ്ണി (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.