കരുനാഗപ്പള്ളി എൻ.ബി. ത്രിവിക്രമൻപിള്ള ഫൗണ്ടേന്റെ മൂന്നാം വാർഷികവും പുരസ്കാര സമർപ്പണവും ഇന്ന് രാവിലെ 10.30ന് ഓച്ചിറ പരബ്രഹ്മ ഒാഡിറ്റോറിയത്തിൽ നടത്തും. വാർഷിക സമ്മേളനം എ.എം. ആരിഫ് എം.പി ഉദ്ഘാടനം ചെയ്യും. എൻ.ബി. ത്രിവിക്രമൻപിള്ള സമഗ്ര സംഭാവനാ പുരസ്കാരം ആർട്ടിസ്റ്റ് സുജാതനും മികച്ച വിദ്യാലയത്തിനുള്ള പുരസ്കാരം ഓച്ചിറ ഗവ.ഹയർ സെക്കൻഡറി സ്കൂളിനും എം.പി സമ്മാനിക്കും. വിദ്യാഭ്യാസ, നാടക മേഖലകളിൽ മികവ് തെളിയിച്ചവരെ സി.ആർ. മഹേഷ് എം.എൽ.എ ആദരിക്കും. ആദരിക്കപ്പെടുന്ന പ്രമുഖരെ ജോസ് കോയിവിള പരിചയപ്പെടുത്തും. ചടങ്ങിൽ ആലപ്പി ഋഷികേശ് അദ്ധ്യക്ഷത വഹിക്കും. ചലച്ചിത്ര ഗാനരചയിതാവ് വയലാർ ശരത്ചന്ദ്ര വർമ്മ മുഖ്യ അതിഥിയാവും. ഓച്ചിറ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ശ്രീദേവി, അഡ്വ. മണിലാൽ, സി. രാധാകൃഷ്ണൻ, എസ്. സജി, നിസാർ, വള്ളിക്കാവ് വിശ്വൻ, എസ്. യോഹന്നാൻ ആവിഷ്ക്കാര, എൻ. മുരളീധരൻപിള്ള എന്നിവർ പ്രസംഗിക്കും. സുദർശനൻ വർണം സ്വാഗതവും ബൈജു നന്ദിയും പറയും.