photo
ശിവഗിരി തീർത്ഥാടന വേദിയിൽ തെളിക്കാൻ തലശ്ശേരി ജഗന്നാഥ ക്ഷേതത്തിൽ നിന്ന് ആരംഭിച്ച് കൊല്ലം ജില്ലയിൽ പ്രവേശിച്ച ദിവ്യജ്യോതി പ്രയാണത്തിന് ശ്രീനാരായണ ഗുരുധർമ്മ പ്രചാരണസഭ കരുനാഗപ്പള്ളി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കരുനാഗപ്പള്ളിയിൽ നൽകിയ സ്വീകരണം

കരുനാഗപ്പള്ളി: ശിവഗിരി തീർത്ഥാടന വേദിയിൽ തെളിക്കാൻ തലശ്ശേരി ജഗന്നാഥ ക്ഷേതത്തിൽ നിന്ന് പ്രയാണം ആരംഭിച്ച് കൊല്ലം ജില്ലയിൽ പ്രവേശിച്ച ദിവ്യജ്യോതി പ്രയാണത്തിന് ശ്രീനാരായണ ഗുരുധർമ്മ പ്രചാരണസഭ കരുനാഗപ്പള്ളി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ സ്വീകരണം നൽകി. ഇന്നലെ രാവിലെ 11 മണിക്ക് ജില്ലാ അതിർത്തിയായ ഓച്ചിറയിൽ എത്തിയ ദിവ്യജ്യോതിക്ക് കേന്ദ്ര സമിതി അംഗം ടി.കെ. സുധാകരൻ, മണ്ഡലം കമ്മിറ്റി സെക്രട്ടറി ആർ. ഹരീഷ് എന്നിവരുടെ നേതൃത്വത്തിലാണ് സ്വീകരണം നൽകിയത്. കരുനാഗപ്പള്ളി പടനായർകുളങ്ങര ക്ഷേത്രിന് മുൻവശം, ചവറ ബസ് സ്റ്റാൻഡ് എന്നിവിടങ്ങളിലും സ്വീകരണം നൽകി. സ്വീകരണത്തിന് ബി.എൻ. കനകൻ, വി. ചന്ദ്രാക്ഷൻ, സുഭദ്ര ഗോപാലകൃഷ്ണൻ, തയ്യിൽ തുളസി തുടങ്ങിയവർ നേതൃത്വം നൽകി.