 
കൊട്ടാരക്കര: പുത്തൂർ പാങ്ങോട് ശ്രീനാരായണ ഗുരുദേവ വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിലെ എൻ.എസ്.എസ് ക്യാമ്പിന്റെ ഭാഗമായി സ്ത്രീധന വ്യവസ്ഥയ്ക്കെതിരെ ഓപ്പൺ കാൻവാസ് സംഘടിപ്പിച്ചു. പാങ്ങോട് ലൈബ്രറിയ്ക്ക് മുന്നിൽ നടന്ന ചടങ്ങിൽ വെട്ടിക്കവല ബ്ളോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബെച്ചി ബി. മലയിൽ സന്ദേശമെഴുതി ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ സിന്ധു പ്രഭാകർ, എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ ഐ. ജ്യോതിലക്ഷ്മി, കോട്ടാത്തല ശ്രീകുമാർ, എ.ജി. ഹരീന്ദ്രനാഥ് എന്നിവർ സംസാരിച്ചു. ക്യാമ്പിന് ഇന്ന് സമാപനമാകും. രാവിലെ 10ന് നടക്കുന്ന സമാപന സമ്മേളനം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സുമാലാൽ ഉദ്ഘാടനം ചെയ്യും. സ്കൂൾ മാനേജർ ഓമനാ ശ്രീറാം അദ്ധ്യക്ഷത വഹിക്കും. ഗ്രാമ പഞ്ചായത്ത് മുൻ പ്രസിഡന്റ് ജെ. രാമാനുജൻ മികച്ച വാളണ്ടിയർമാരെ അനുമോദിക്കും.