 
കൊല്ലം: പൊലീസ് സേനയുടെ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്താനുള്ള ശ്രമം സർക്കാരിന്റെ ഭാഗത്തുനിന്ന് ഉണ്ടാകുമെന്ന് മന്ത്രി കെ.എൻ. ബാലഗോപാൽ പറഞ്ഞു. കൊല്ലം റൂറൽ പൊലീസിന് കൊട്ടാരക്കരയിൽ അനുവദിച്ച സബ്സിഡിയറി സെൻട്രൽ പൊലീസ് കാന്റീനിന്റെ പ്രവർത്തനോദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി.
ചടങ്ങിൽ റൂറൽ ജില്ലാ പൊലീസ് മേധാവി കെ.ബി. രവി അദ്ധ്യക്ഷത വഹിച്ചു. സിറ്റി പൊലീസ് കമ്മിഷണർ ടി. നാരായണൻ, കൊട്ടാരക്കര മുൻസിപ്പൽ ചെയർമാൻ എ. ഷാജു, അഡിഷണൽ പൊലീസ് സൂപ്രണ്ട് എസ്. മധുസൂദനൻ, ഡെപ്യൂട്ടി സൂപ്രണ്ടുമാരായ ആർ. അശോക് കുമാർ, എസ്. അനിൽദാസ്, ആർ. സുരേഷ്, ടി. അനിൽകുമാർ, സബ്സിഡിയറി കാന്റീൻ അസിസ്റ്റന്റ് മാനേജർ കെ.എസ്. വിജയകുമാർ തുടങ്ങിയവർ പങ്കെടുത്തു. കൊട്ടാരക്കര മഹാത്മാഗാന്ധി ജംഗ്ഷനിൽ നിർമ്മാണത്തിലിരിക്കുന്ന ജില്ലാ പൊലീസ് ഓഫീസ് കോംപ്ലക്സിന് സമീപമാണ് സബ്സിഡിയറി കാന്റീൻ ആരംഭിച്ചത്.