
പനവേലി: പനവേലി കക്കാട് ജംഗ്ഷനിലുണ്ടായ വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് തിരുവനന്തപുരം സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്ന പനവേലി പരുക്കൂർ ഹൗസിൽ മോനച്ചന്റെയും ലില്ലിക്കുട്ടിയുടെയും മകൻ അജിൻ മോനച്ചൻ (17) മരിച്ചു. കിഴക്കേക്കര സെന്റ് മേരീസ് ഹൈസ്കൂളിലെ പ്ലസ് ടു വിദ്യാർത്ഥിയായിരുന്നു. സംസ്കാരം ഇന്ന് രാവിലെ 10ന് ഭവന ശുശ്രൂഷക്ക് ശേഷം 11.30ന് പനവേലി സെന്റ് ജോർജ് മലങ്കര കത്തോലിക്കാ ദേവാലയ സെമിത്തേരിയിൽ. സഹോദരി: അഞ്ജു മോനച്ചൻ (വിദ്യാർത്ഥി, ഇറ്റലി).