കൊല്ലം : അഖിലേന്ത്യാകിസാൻ സഭ കൊല്ലം സിറ്റി കൺവെൻഷൻ ജില്ലാസെക്രട്ടറി എസ്.അജയഘോഷ് ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് വി.സുന്ദരൻ അദ്ധ്യക്ഷനായിരുന്നു. എൽ.ശശിധരൻ സ്വാഗതം പറഞ്ഞു.കിസാൻ സഭ സംസ്ഥാന വൈസ് പ്രസിഡന്റ് പി. ഉണ്ണികൃഷ്ണപിള്ള, സി.പി.ഐ സിറ്റി സെക്രട്ടറി

അഡ്വ.എ.രാജീവ്,ഐ.എ.എൽ ജില്ലാസെക്രട്ടറി അഡ്വ. ബി.കെ.ജയമോഹൻ, എ.ഐ.ടി.യു.സി. ജില്ലാസെക്രട്ടറി അയത്തിൽ സോമൻ, കിസാൻ സഭ സിറ്റി സെക്രട്ടറി എൻ.നളിനാക്ഷൻ, മഹിളാസംഘം സിറ്റി സെക്രട്ടറി ജി.ജയശ്രീ, മഹിളാസംഘം പ്രസിഡന്റ് മെഴ്സി ഹെർബർട്ട്, ബി.കെ.എം.യു സിറ്റി സെക്രട്ടറി കെ.സജീവ്, കൊല്ലം കോർപ്പറേഷൻ കൗൺസിലർമാരായ സജീവ് സോമൻ, എസ്.സുജ, എ.നൗഷാദ്, ബി.സാബു എന്നിവർ സംസാരിച്ചു. വി.ദയാനന്ദൻ നന്ദി പറഞ്ഞു. ഭാരവാഹികളായി വി.സുന്ദരൻ (പ്രസിഡന്റ് ) എൽ ശശിധരൻ, കെ.ശശിധരൻ, വി.ദയാനന്ദൻ, ഹസീന സലാഹുദ്ദീൻ (വൈസ് പ്രസിഡന്റുമാർ), എൻ. നളിനാക്ഷൻ (സെക്രട്ടറി) പി.സോമനാഥൻപിള്ള, കെ.പി.മോഹനൻ, കെ. ലീലാമണി, വിജയൻപിള്ള (അസി. സെകട്ടറിമാർ) എന്നിവരെ തിരഞ്ഞെടുത്തു.