v
കോൺഗ്രസ് ജന്മദിനത്തോടനുബന്ധിച്ച് ബിജുകുമാർ, വി.ഒ. സാജൻ, രാധാകൃഷ്ണപിള്ള, ഉഷാബോസ് എന്നിവരുടെ നേതൃത്വത്തിൽ ചടയമംഗലത്ത് നടന്ന കാൽനട ജാഥ

ആയൂർ: കോൺഗ്രസിന്റെ 137ാം ജന്മദിനം ചടയമംഗലം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ആഘോഷിച്ചു. കുരിയോട് നെട്ടേത്തറയിൽ നിന്ന് ആരംഭിച്ച് ചടയമംഗലത്ത് സമാപിച്ച കാൽനട ജാഥയ്ക്ക് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ബിജുകുമാർ നേതൃത്വം നൽകി. കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് വി.ഒ. സാജൻ, ബ്ലോക്ക് വൈസ് പ്രസിഡന്റ് രാധാകൃഷ്ണപിള്ള, ബ്ലോക്ക് സെക്രട്ടറിമാരായ കെട്ടിടത്തിൽ ശ്രീകുമാർ, രാജൻ, വടക്കതിൽ നാസർ, ഐ.എൻ.ടി.യു.സി മണ്ഡലം പ്രസിഡന്റ് സലാഹുദ്ദീൻ, യൂത്ത് കോൺഗ്രസ് ജില്ലാസെക്രട്ടറി എ.ആർ. റിയാസ്, യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് രാജേഷ്, അഡ്വ. ഉഷാബോസ്, പ്രേമചന്ദ്രൻപിള്ള തുടങ്ങിയവർ പങ്കെടുത്തു. ചടയമംഗലം ബസ് സ്റ്റാൻഡ് ഗ്രൗണ്ടിൽ സമാപിച്ച ജാഥയ്ക്ക് അഭിവാദ്യം അർപ്പിച്ചു കൊണ്ട് ബ്ലോക്ക് പ്രസിഡന്റ് വി.ഒ. സാജൻ സംസാരിച്ചു. തുടർന്ന് അംഗങ്ങൾ എല്ലാവരും കെ.പി.സി.സി നിർദ്ദേശപ്രകാരമുള്ള സത്യപ്രതിജ്ഞ ചൊല്ലി.