v
വെളിയം ജംഗ്ഷനിൽ സംഘടിപ്പിച്ച ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ 137-ാം ജന്മദിനാഘോഷം കെ.പി.സി.സി അംഗം വെളിയം ശ്രീകുമാർ ഉദ്‌ഘാടനം ചെയ്യുന്നു

ഓടനാവട്ടം: ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ 137-ാം ജന്മദിനാഘോഷം വെളിയം മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ വെളിയം ജംഗ്ഷനിൽ നടന്നു. കെ.പി.സി.സി മെമ്പർ വെളിയം ശ്രീകുമാർ ഉദ്‌ഘാടനം നിർവഹിച്ചു. മണ്ഡലം പ്രസിഡന്റ്‌ പ്രസാദ് കായില പതാക ഉയർത്തി. ഡി.സി.സി മെമ്പർ എം. രാജീവ്‌, ഡി. ബോബി, യുത്ത് കോൺഗ്രസ്‌ ബ്ലോക്ക്‌ വൈസ് പ്രസിഡന്റ്‌ മുഹമ്മദ്‌ ഹാഷിം, യു.ഡി.എഫ് ചെയർമാൻ സൈമൺ വാപ്പാല, വെളിയം ജയചന്ദ്രൻ തുടങ്ങിയവർ പങ്കെടുത്തു.