കൊല്ലം: കേന്ദ്രം കുറച്ചതുപോലെ കേരളവും ഇന്ധന നികുതി കുറക്കുക, പെട്രോളിന്റെയും ഡീസലിന്റെയും നികുതി ജി.എസ്.ടിയിൽ കൊണ്ടുവരുക, പാചക വാതകത്തിന്റെ സബ്സിഡി പുനഃസ്ഥാപിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് ജില്ലയിലെ വിവിധ കൺസ്യൂമർ സംഘടനകളുടെ ആഭിമുഖ്യത്തിൽ പ്രതിഷേധ മാർച്ചും ധർണ്ണയും നടത്തി. കൊല്ലം പ്രസ് ക്ലബ്ബിന് മുന്നിൽ നിന്ന് ആരംഭിച്ച പ്രകടനം സപ്ലൈകോയുടെ പെട്രോൾ പമ്പിന് മുന്നിൽ അവസാനിച്ചു. തുടർന്ന ധർണ്ണ ആർ. ജയകുമാർ ഉദ്ഘാടനം ചെയ്തു. കേരള ജനകീയ ഉപഭോക്തൃ സമിതി പ്രസിഡന്റ്‌ അഡ്വ.എം. പി. സുഗതൻചിറ്റുമല അദ്ധ്യക്ഷത വഹിച്ചു. കേരള സ്റ്റേറ്റ് കൺസുമേഴ്‌സ് കൗൺസിൽ ജനറൽ സെക്രട്ടറി മമൂട് ലത്തീഫ് സ്വാഗതം പറഞ്ഞു. സമിതി ഭാരവാഹികളായ ലൈക്ക് പി. ജോർജ്, എൻ. വിശ്വംഭരൻ, കല്ലുമ്പുറം വസന്തകുമാർ, കിളികൊല്ലൂർ തുളസി, പി. രഘുനാധൻ, ആർ സുമിത്ര എന്നിവർ സംസാരിച്ചു. എം അബ്ദുൾ ലത്തീഫ്, രാജാസലിം, റെയിൽവേ ബാബു, വിനോദ് കുണ്ടറ, ശർമാജി, സുരേഷ് പെരുംപുഴ, ഫൈസൽ പള്ളിമുക്ക്, മധുകവിരാജ്,എസ് ഷാജഹാൻ, ജോസഫ് ജോൺ, അയത്തിൽ സുദർശനൻ, കുണ്ടറ ഷാജഹാൻ തുടങ്ങിയവർ നേതൃത്വം നൽകി.