akgsma-
ആൾ കേരള ഗോൾഡ് ആന്റ് സിൽവർ മർച്ചന്റ്സ് അസ്സോസിയേഷൻ പുനലൂർ മേഖലാ സമ്മേളനം ജില്ലാ ജനറൽ സെക്രട്ടറി ബി.പ്രേമാനന്ദ് ഉദ്ഘാടനം ചെയ്തു

കൊല്ലം : ആൾ കേരള ഗോൾഡ് ആന്റ് സിൽവർ മർച്ചന്റ്സ് അസ്സോസിയേഷൻ പുനലൂർ മേഖലാ സമ്മേളനം പുനലൂർ കേരള ഫോക്കസ് പബ്ലിക് ലൈബ്രറി ഹാളിൽ നടന്നു. മേഖല പ്രസിഡന്റ്‌ വിജയൻ പുനലൂർ അദ്ധ്യക്ഷത വഹിച്ചു. ജോസ് പാപ്പച്ചൻ സ്വാഗതം പറഞ്ഞു. ജില്ലാ ജനറൽ സെക്രട്ടറി ബി.പ്രേമാനന്ദ് ഉദ്ഘാടനം ചെയ്തു. സംസ്ഥാന വൈസ് പ്രസിഡന്റ്‌ നവാസ് പുത്തൻവീട് മുഖ്യപ്രഭാഷണം നടത്തി. സംസ്ഥാന സെക്രട്ടറി എസ്.പളനി, സംസ്ഥാന കമ്മിറ്റി അംഗം സാദിക്ക് എന്നിവർ സംസാരിച്ചു. ഭാരവാഹികളായി പ്രസിഡന്റ്‌ വിജയൻ പുനലൂർ (ജയലക്ഷ്മി ജ്വല്ലറി ), ജനറൽ സെക്രട്ടറി ജോസ് പാപ്പച്ചൻ (ഇളമ്പൽ ഫാഷൻ ജ്വല്ലറി ),വൈസ് പ്രസിഡന്റ്‌ അബ്ദുൽ മജീദ് (മിംസി ജ്വല്ലറി അലിമുക്ക് ), സെക്രട്ടറി സുരേഷ് മോഹനൻ (സംഘം ജ്വല്ലറി) എന്നിവരെ തിരഞ്ഞെടുത്തു.