 
ചാത്തന്നൂർ:പിണറായിയുടെ ഭരണത്തിൻ കീഴിൽ ആഭ്യന്തരവകുപ്പ് നോക്കുകുത്തിയായി മാറിയാതായി യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി ആർ.എസ്.അബിൻ ആരോപിച്ചു. കൊലപാതകങ്ങൾ തുടർക്കഥയായി. മയക്കുമരുന്ന് മാഫിയ പലയിടങ്ങളിലും പിടിമുറുക്കുന്നു. നടപടിയെടുക്കേണ്ട പൊലീസ് നിർജീവമായി മാറിയെന്നും അദ്ദേഹം കുറ്റപ്പെടുത്തി. കേരളത്തിലെ ക്രമസമാധാനം തകർച്ചയിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ് സംസ്ഥാന വ്യാപകമായി പൊലീസ് സ്റ്റേഷനുകൾക്ക് മുന്നിൽ സംഘടിപ്പിച്ച നോക്കുകുത്തി സമരത്തിന്റെ ഭാഗമായി പരവൂർ പൊലീസ് സ്റ്റേഷനു മുന്നിൽ
ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. യൂത്ത് കോൺഗ്രസ് ചാത്തന്നൂർ അസംബ്ലി പ്രസിഡന്റും മുൻസിപ്പൽ കൗൺസിലറുമായ രഞ്ജിത്ത് പരവൂർ അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് പ്രസിഡന്റ്റുമാരായ എം. സുന്ദരേശൻ പിള്ള, ബിജു പാരിപ്പള്ളി, വിജയ് പരവൂർ,രാഹുൽ പാരിപ്പള്ളി അമൽ കൃഷ്ണൻ,ടിബിൻ പൂയപ്പള്ളി, ജസ്റ്റസ് കൊട്ടിയം, അരവിന്ദ്, വിഷ്ണു സിതാര, ബൈജുലാൽ, ബിജു, വിജയ് കിരൺ, വി.എസ്. വിഷ്ണു എന്നിവർ സംസാരിച്ചു.