കൊല്ലം : എൻ. എസ് സഹകരണ ആശുപത്രിയിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന ഡ്രൈവ് ത്രൂ സൗകര്യങ്ങളോടെ അത്യാധുനിക ആർ.ടി.പി.സി.ആർ പരിശോധനാ ലാബ്. വാഹനത്തിൽ നിന്നിറങ്ങാതെ തന്നെ പരിശോധന നടത്താമെന്നതാണ് ഇതിന്റെ പ്രത്യേകത. ലാബിന്റെ പ്രവർത്തനോദ്ഘാടനം ഇന്ന് രാവിലെ 10 ന് ആശുപത്രി അങ്കണത്തിൽ ആശുപത്രി പ്രസിഡന്റ് പി.രാജേന്ദ്രൻ നിർവ്വഹിക്കും. 450 രൂപയാണ് ടെസ്റ്റിന് ചെലവ് . ടെസ്റ്റ് റിസൾട്ടുകൾ നേരിട്ട് അല്ലെങ്കിൽ വാട്‌സാപ്പ്/ ഇ- മെയിലിൽ ലഭിക്കും. ആർ.ടി.പി.സി.ആർ, ട്രൂനാറ്റ്, ആന്റിജൻ, പി.ഒ.സി.പി.സി.ആർ തുടങ്ങിയ എല്ലാ കൊവിഡ് പരിശോധയ്ക്കുള്ള സജ്ജീകരണങ്ങളും ഇവിടെയുണ്ട്.