എഴുകോൺ: ഇരുമ്പനങ്ങാട് എ.ഇ.പി.എം ഹയർസെക്കൻഡറി സ്കൂളിലെ 2021-22 അദ്ധ്യയന വർഷത്തെ സ്റ്റുഡന്റ് പൊലീസ് കേഡറ്റിന്റെ ദ്വിദിന ക്യാമ്പ് പഞ്ചായത്ത് പ്രസിഡന്റ് രതീഷ് കിളിത്തട്ടിൽ ഉദ്ഘാടനം ചെയ്തു. സ്കൂൾ അഡ്മിനിസ്ട്രേറ്റർ ജി. രാജശേഖരൻ നായരുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ സ്കൂൾ മാനേജർ ആർ. ദീപക് മുഖ്യപ്രഭാഷണം നടത്തി. എഴുകോൺ എസ്.ഐ എ. അനീസ്, വാർഡ് അംഗം എസ്. സുധർമ്മാ ദേവി, സ്കൂൾ പ്രിൻസിപ്പൽ വി.കെ. രാജേശ്വരി അമ്മ, എസ്.സി.പി.ഒ ഡ്രിൽ ഇൻസ്ട്രക്ടർ എ.ആർ. ശ്രീജേഷ് കുമാർ, ഡബ്ല്യൂ.സി.പി.ഒ ജെ.സി.അമ്പിളി, എസ്.പി.സി യൂണിറ്റ് സി.പി.ഒ വിഷ്ണു, എസ്.പി.സി യൂണിറ്റ് എ.സി.പി.ഒ ആർ.എസ്. ശരണ്യ തുടങ്ങിയവർ സംസാരിച്ചു. എച്ച്.എം എസ്. ശ്രീലത സ്വാഗതവും സ്റ്റാഫ് സെക്രട്ടറി വി. മനേഷ് നന്ദിയും പറഞ്ഞു.