 
പോരുവഴി: കോൺഗ്രസ് കുന്നത്തൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ 137ാം ജന്മദിനം ആഘോഷിച്ചു. ഭൂതകുഴിയിൽ നിന്ന് ആരംഭിച്ച പദയാത്ര നെടിയവിള ക്ഷേത്ര മൈതാനത്ത് സമാപിച്ചു. 137 പതാക വാഹകർ ഇന്ത്യയുടെ ഭൂപടം തീർത്ത് അണിനിരന്നു. ബ്ലോക്ക് പ്രസിഡന്റ് കെ. സുകുമാരൻ നായർ കേക്ക് മുറിച്ച് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിസന്റ് ടി.എ. സുരേഷ് കുമാർ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. കുന്നത്തൂർ പ്രസാദ്, കാരയ്ക്കാട്ട് അനിൽ, ഷീജാ രാധാകൃഷ്ണൻ, റെജി കുര്യൻ, നാട്ടുശ്ശേരി രാജൻ, കുന്നത്തൂർ ഗോവിന്ദപിള്ള, ഉണ്ണികൃഷ്ണ കുമാർ, അരുൺ തൈക്കൂട്ടം, ഷൈനി, വട്ടവിള ജയൻ എന്നിവർ നേതൃത്വം നൽകി.