nisar-

കൊല്ലം: വീട്ടിൽ സൂക്ഷിച്ചിരുന്ന ബൈക്ക് തീവച്ച് നശിപ്പിച്ച സംഭവത്തിൽ രണ്ടാമനും പിടിയിൽ. മങ്ങാട് ചാത്തിനാംകുളം സെറീന മൻസിലിൽ നിസാറാണ് (40) പിടിയിലായത്. കഴിഞ്ഞ സെപ്തംബർ 15ന് പുലർച്ചെ, ചാത്തിനാംകുളം എം.എൽ.എ ജംഗ്ഷന് സമീപം വയലിൽ പുത്തൻ വീട്ടിൽ റാണിയുടെ വീട്ടിൽ സൂക്ഷിച്ചിരുന്ന പൾസർ ബൈക്കാണ് തീവച്ച് നശിപ്പിച്ചത്. റാണിയുടെ മകൻ അഖിൽരാജിനെ തിരക്കിയെത്തിയ സംഘം ഇയാളെ കാണാത്ത വിരോധത്തിൽ ബൈക്ക് കത്തിക്കുകയായിരുന്നു. നിസാറിനൊപ്പമുണ്ടായിരുന്ന രാജേഷിനെ തൊട്ടടുത്ത ദിവസം തന്നെ പൊലീസ് പിടികൂടിയിരുന്നു. കിളികൊല്ലൂർ ഇൻസ്‌പെക്ടർ കെ. വിനോദിന്റെ നേതൃത്വത്തിൽ എസ്.ഐ എ.പി. അനീഷ്, സി.പി.ഒമാരായ സജി, സാജ്, സാജൻ എന്നിവരാണ് പ്രതിയെ പിടികൂടിയത്.