road-
നവീകരിച്ച ചെങ്ങോലി കുന്നുംപുറം-പന്തലോട്ടുകാവ് റോഡിന്റെ ഉദ്ഘാടനം ബ്ലോക്ക് വൈസ് പ്രസിഡന്റ് ആർ. ആരോമലുണ്ണി നിർവഹിക്കുന്നു

പത്തനാപുരം : ബ്ലോക്ക് പഞ്ചായത്തിന്റെ 2021-22 പദ്ധതിയിൽ ഉൾപ്പെടുത്തി പിറവന്തൂർ ഡിവിഷനിലെ ചെങ്ങോലി കുന്നുംപുറം-പന്തലോട്ടുകാവ് റോഡ് നവീകരിച്ചു. പണിപൂർത്തീകരിച്ച റോഡിന്റെ ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് വൈസ്‌ പ്രസിഡന്റ് ആർ. ആരോമലുണ്ണി നിർവഹിച്ചു. വാർഡ്‌ അംഗം ഷീല പ്രകാശ് അദ്ധ്യക്ഷത വഹിച്ചു. ജില്ലാപഞ്ചായത്ത്‌ അംഗം സുനിത രാജേഷ്, ആർ. സോമരാജൻ, വി.ഐ. സാംകുട്ടി, സജിജോൺ കുറ്റിയിൽ, എം. തോമസ്, ഹരി, രമേശൻ തുടങ്ങിയവർ പങ്കെടുത്തു.