കൊട്ടിയം: എസ്.എൻ.ഡി.പിയോഗം പാലത്തറ 1091നമ്പർ ശാഖയുടെ നേതൃത്വത്തിൽ ജനുവരി 2ന് വെളുപ്പിന് 4 ന് പാലത്തറ ശ്രീ ദുർഗ്ഗാഭഗവതി ക്ഷേത്രത്തിലെ ശ്രീ നാരായണ ഗുരുദേവ സന്നിധിയിൽ നിന്ന് പദയാത്ര ആരംഭിക്കും. പങ്കെടുക്കുവാൻ ആഗ്രഹിക്കുന്ന ശ്രീ നാരായണീയർ അന്നേ ദിവസം രാവിലെ 4 ന് മുമ്പായി എത്തിചേരണമെന്ന് ശാഖാ സെക്രട്ടറി സി.രാജേന്ദ്രൻ അറിയിച്ചു. ജാഥാ ക്യാപ്റ്റൻമാരായ എസ്.സുധീർ, ആർ.രാജേഷ്, എസ്.അനു എന്നിവരും ശാഖാ കമ്മിറ്റി അംഗങ്ങളും പദയാത്രക്ക് നേതൃത്വo നൽകും.