കൊല്ലം: ക്രിമിനലുകളെ അമർച്ച ചെയ്യാൻ സംസ്ഥാന പൊലീസ് മേധാവിയുടെ നേതൃത്വത്തിൽ ആരംഭിച്ച 'ഓപ്പറേഷൻ കാവലി'ൽ സി​റ്റി പൊലീസ് പരിധിയിൽ 10 ദിവസത്തിനിടെ പിടിയിലായത് 79 പിടികിട്ടാപ്പുള്ളികൾ. 29 പേരുടെ ജാമ്യം റദ്ദാക്കി. പിടിയിലായവരിൽ കേസിലുൾപ്പെട്ട് ഒളിവിൽ കഴിഞ്ഞിരുന്നവരുമുണ്ട്.

സ്ഥിരം കു​റ്റവാളികളായ 647 പേരെ സ്​റ്റേഷനിലേക്ക് വിളിച്ചു വരുത്തി 479 പേരെ കരുതൽ തടങ്കലിലാക്കി. മയക്കു മരുന്ന്, മദ്യ വില്പനക്കാർ ഇക്കൂട്ടത്തിൽ ഉൾപ്പെടുന്നു. സ്ഥിരം ക്രമിനൽ കേസുകളിൽ ഉൾപ്പെടുന്ന 895 പേർ നിരീക്ഷണത്തിലാണ്. 369 പരിശോധനകളാണ് പത്ത് ദിവസത്തിനിടെ നടത്തിയതെന്ന് സിറ്റി പൊലീസ് കമ്മിഷണർ ടി. നാരായണൻ അറിയിച്ചു.