പടിഞ്ഞാറേകല്ലട: കോതപുരം വടക്ക് 4253ാം നമ്പർ എൻ.എസ്.എസ് കരയോഗ മന്ദിരം (പ്രൊഫ. തെന്നല ടി.കെ. വേലുപ്പിള്ള സ്മാരക മന്ദിരം) കുന്നത്തൂർ എൻ.എസ്.എസ് താലൂക്ക് യൂണിയൻ പ്രസിഡന്റ് അഡ്വ. പായിക്കാട്ട് കേശവപിള്ള ഉദ്ഘാടനം ചെയ്തു. കരയോഗം പ്രസിഡന്റ് ജെ. ജയപ്രസാദ് അദ്ധ്യക്ഷത വഹിച്ചു. കരയോഗം സെക്രട്ടറി ഭാസി കുട്ടൻ റിപ്പോർട്ട് അവതരിപ്പിച്ചു. യൂണിയൻ പ്രതിനിധി കല്ലട ഗിരീഷ് സ്വാഗതവും വനിതാസമാജം പ്രതിനിധി ജയന്തി നന്ദിയും പറഞ്ഞു.