aneesh
യൂത്ത് കോൺഗ്രസ് പത്തനാപുരം നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച പ്രതിഷേധ മാർച്ച് യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി എച്ച്. അനീഷ് ഖാൻ ഉദ്ഘാടനം ചെയ്യുന്നു

പത്തനാപുരം: കേരളത്തിലെ ക്രമസമാധാന വീഴ്ച്ചകളിൽ ആഭ്യന്തര വകുപ്പ് നോക്കുകുത്തിയായിരിക്കുകയാണെന്ന് ആരോപിച്ച് യൂത്ത് കോൺഗ്രസ് പത്തനാപുരം നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പത്തനാപുരം പൊലീസ് സ്റ്റേഷനിൽ നോക്കുകുത്തി സ്ഥാപിച്ചു. നിയോജക മണ്ഡലം പ്രസിഡന്റ് ഷക്കീം എസ്. പത്തനാപുരത്തിന്റെ അദ്ധ്യക്ഷതയിൽ യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി എച്ച്. അനീഷ് ഖാൻ ഉദ്ഘാടനം ചെയ്തു. കേരളത്തിലെ ക്രമസമാധാന നില അനുദിനം തകരുന്നത് ആഭ്യന്തര വകുപ്പിന്റെ കഴിവു കേടാണെന്നും മുഖ്യമന്ത്രി ആഭ്യന്തര വകുപ്പ് ഒഴിയണമെന്നും അനീഷ് ഖാൻ പറഞ്ഞു. കെ.എസ്.യു സംസ്ഥാന സെക്രട്ടറി എം.ജെ. യദുകൃഷ്ണൻ, ഗ്രാമ പഞ്ചായത്തംഗങ്ങളായ ഫാറൂഖ് മുഹമ്മദ്, അനൂപ്, കോൺഗ്രസ് ബ്ലോക്ക് വൈസ് പ്രസിഡന്റ് യു. നൗഷാദ്, മണ്ഡലം പ്രസിഡന്റുമാരായ സലീം സൈനുദീൻ, അജിത് കൃഷ്ണ, യൂത്ത് കോൺഗ്രസ് നേതാക്കളായ അബ്ദുള്ള സാഹിബ്, സി.ആർ. സൂര്യനാഥ്, സിജോ ഡാനിയേൽ, മുഹമ്മദ്, ഷബീർ ഷാ, ഷെറിൻ ഇടത്തറ, രാഹുൽ തുടങ്ങിയവർ നേതൃത്വം നൽകി.