photo
കരുനാഗപ്പള്ളി ഗവൺമെന്റ് ഹയർ സെക്കൻഡറി സ്‌കൂൾ 1990 - 91 എസ്.എസ്.എൽ.സി ബാച്ചിലെ പൂർവ വിദ്യാർത്ഥി കൂട്ടായ്‌മ പ്രിൻസിപ്പൽ ക്ലാരറ്റ് ഉദ്ഘാടനം ചെയ്യുന്നു

കരുനാഗപ്പള്ളി : ഗവൺമെന്റ് ഹയർ സെക്കൻഡറി സ്‌കൂൾ 1990 - 91 എസ്.എസ്.എൽ.സി ബാച്ചിലെ പൂർവ വിദ്യാർത്ഥി കൂട്ടായ്‌മ 'സൗഹൃദം 91 ' സംഘടിപ്പിച്ചു. സ്‌കൂൾ ജീവിതം പൂർത്തിയായതിന്റെ മുപ്പതാം വാർഷികവും അദ്ധ്യാപക വിദ്യാർത്ഥി സംഗമവുമാണ് സ്‌കൂൾ ഓഡിറ്റോറിയത്തിൽ നടന്നത്. ചടങ്ങ് സ്‌കൂൾ പ്രിൻസിപ്പൽ ക്ലാരറ്റ് ഉദ്‌ഘാടനം ചെയ്തു. ഷിറാസ് അദ്ധ്യക്ഷത വഹിച്ചു. പ്രത്യേക ക്ഷണിതാക്കളായെത്തിയ അദ്ധ്യാപകരെ പൊന്നാട അണിയിച്ചും ഫലകങ്ങൾ നൽകിയും ആദരിച്ചു. കൂട്ടായ്മയിലെ അംഗവും കേരള ബ്ലോക്ക് ചെയിൻ അക്കാഡമി സ്ഥാപക പ്രൊഫസർ ഇൻ ചാർജും കേരള ഡിജിറ്റൽ യൂണിവേഴ്‌സിറ്റി ഡീനുമായ ഡോ. അഷറഫിനെ ചടങ്ങിൽ അനുമോദിച്ചു. അംഗങ്ങളുടെ മക്കളിൽ എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ കുട്ടികളെയും അനുമോദിച്ചു. സ്‌കൂളിൽ പണികഴിപ്പിച്ച ഓഡിറ്റോറിയത്തിലേക്ക് കൂട്ടായ്‌മയുടെ ഉപഹാരമായി പ്രസംഗപീഠവും മൈക്ക് സെറ്റും സൗണ്ട് സിസ്റ്റവും സമ്മാനിച്ചു. സ്‌കൂളിലെ പൂർവ വിദ്യാർത്ഥി കൂടിയായ കരുനാഗപ്പള്ളി മുനിസിപ്പൽ ചെയർമാൻ കോട്ടയിൽ രാജു ചടങ്ങിൽ പങ്കെടുത്തു. പ്രോഗ്രാം കമ്മിറ്റി കൺവീനർ സുധീർ കുമാർ സ്വാഗതവും സുരേഷ് നന്ദിയും പറഞ്ഞു.