 
പരവൂർ: എസ്.എൻ.വി സമാജത്തിന്റെ നേതൃത്വത്തിൽ ചങ്ങനാശ്ശേരി തൃക്കൊടിത്താനം പി.എസ്.അശോക്‌കുമാർ ജാഥാ ക്യാപ്റ്റനായിട്ടുള്ള പദയാത്രക്കും ഗുരുദേവ വിഗ്രഹ ഘോഷയാത്രക്കും സമാജം ആഡിറ്റോറിയത്തിൽ സ്വീകരണം നൽകി. സമാജം പ്രസിഡന്റ് എസ്.സാജൻ ജാഥാ ക്യാപ്റ്റനെ ഷാൾ അണിയിച്ചു. സെക്രട്ടറി കെ.ചിത്രാംഗദൻ, ഭരണസമിതി അംഗങ്ങളായ ബൈജു, ഷാജി രവീന്ദ്രൻ, സുശീല, വിജു രാജേന്ദ്രൻ എന്നിവർ പങ്കെടുത്തു.