പുനലൂർ: ഐക്കരക്കോണം പബ്ലിക് ലൈബ്രററി ആൻഡ് റീഡിംഗ് റൂമിന്റെ നേതൃത്വത്തിൽ യു.പി, എച്ച്.എസ് വിഭാഗങ്ങളിലെ വിദ്യാർത്ഥികൾക്കായി ബാലോത്സവവും അക്ഷരോത്സവവും സംഘടിപ്പിക്കുന്നു. ജനുവരി 2ന് രാവിലെ 10ന് ലൈബ്രറി ഓഡിറ്റോറിയത്തിൽ നടക്കുന്ന പരിപാടി നേതൃസമിതി കൺവീനർ ആർ. രാമൻ കുട്ടി ഉദ്ഘാടനം ചെയ്യും. നഗരസഭ സ്ഥിരം സമിതി അദ്ധ്യക്ഷൻ ഡി. ദിനേശൻ, ലൈബ്രറി പ്രസിഡന്റ് എ.കെ. രഘു, സെക്രട്ടറി ബി. ചന്ദ്രബാബു തുടങ്ങിയവർ സംസാരിക്കും. ലൈബ്രറിയിലെ ബാലവേദി അംഗങ്ങളായ വിദ്യാർത്ഥികൾ 2ന് രാവിലെ 9ന് മുമ്പായി പേര് രജിസ്റ്റർ ചെയ്യണമെന്നും വിജയികൾക്ക് താലൂക്ക് തല മത്സരങ്ങളിൽ പങ്കെടുക്കാമെന്നും ഭാരവാഹികൾ അറിയിച്ചു.