കൊല്ലം: കൊല്ലത്തെ കുമാരനാശാൻ സ്മാരക പുനർജനി പാർക്ക് ശാപമോക്ഷത്തിനുള്ള കാത്തിരിപ്പ് തുടങ്ങിയിട്ട് നാളേറെയായി. 2017 ൽ സർക്കാർ അനുമതിക്ക് ലഭിച്ച പദ്ധതി 4 വർഷം പിന്നിട്ടിട്ടും നിർമ്മാണത്തിന്റെ ഒരു ഘട്ടം പോലും പൂർത്തിയായിട്ടില്ല.
സർക്കാർ പുറത്തിറക്കിയ ഉത്തരവിൽ 18 മാസം കൊണ്ട് ജോലികൾ തീർക്കണമെന്ന് നിർദ്ദേശിച്ചിരുന്നു. സംസ്ഥാന വിനോദ സഞ്ചാര വകുപ്പാണ് പദ്ധതി നിർവ്വഹണം നടത്തുന്നത്. തിരുവനന്തപുരം നിശാഗന്ധിക്ക് സമാനമായ പാർക്കിന്റെ നിർമ്മാണ ചെലവ് മൂന്നു കോടി രൂപയാണ്. കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിനോടു ചേർന്ന് മാലിന്യം നിക്ഷേപിച്ചിരുന്ന ഒന്നരയേക്കർ ചതുപ്പ് ഭൂമിയാണ് പാർക്കിനായി നിശ്ചയിച്ചത്. ഭൂമി ബലപ്പെടുത്തി അടിസ്ഥാനം ഒരുക്കിയതു മാത്രമാണ് ഇതുവരെ പൂർത്തിയായത്. ഓപ്പൺ സ്റ്റേജ്, ഗാലറി തുടങ്ങിയ ജോലികൾ ആരംഭിച്ചിട്ടില്ല. ഇരിപ്പിടങ്ങൾ, അലങ്കാര വിളക്കുകൾ, ലാൻഡ്സ്കേപ്, മരങ്ങളും ചെടികളും നട്ടു പിടിപ്പിക്കുക തുടങ്ങിയ ജോലികൾ തീർക്കേണ്ടതുണ്ട്. എം. മുകേഷ് എം.എൽ.എയുടെ ശ്രമഫലമായി ലഭിച്ചതാണ് പദ്ധതി.
പാർക്കിന് 2017ൽ സർക്കാർ അനുമതി നൽകിയെങ്കിലും ജോലികൾ ആരംഭിച്ചത് 2020ലാണ്. ചതുപ്പു ഭൂമി മണ്ണിട്ട് നികത്തി ഒരുക്കാൻ താമസം നേരിട്ടു. മണ്ണിന്റെ ലഭ്യതക്കുറവും പാസും കിട്ടാൻ നേരിട്ട താമസവും മറ്റൊരു പ്രശ്നമായി. അതിനിടെ കൊവിഡ് കൂടി വന്നതോടെ ജോലികൾ നീണ്ടു പോയി
എം. മുകേഷ് എം.എൽ.എ