കൊല്ലം :എസ്.എൻ.ഡി.പി യോഗം ചാത്തന്നൂർ യൂണിയൻ 1159 നമ്പർ പുത്തൻകുളം ശാഖ സംഘടിപ്പിച്ച ശിവഗിരി തീർത്ഥാടനപദയാത്ര ഗുരുമന്ദിരത്തിനു മുമ്പിൽ വച്ച് യൂണിയൻ പ്രസിഡന്റ് ബി.ബി.ഗോപകുമാർ, ശാഖാ പ്രസിഡന്റ് വി.ജോയിക്ക് പീതപതാക കൈമാറി ഉദ്ഘാടനം ചെയ്തു. അശോകൻ, പ്രൊഫ.ലീ, മാനേജിംഗ് കമ്മിറ്റി അംഗങ്ങൾ,വനിതാ സംഘം,യൂത്ത് മൂവ്മെന്റ് പ്രവർത്തകർ തുടങ്ങിയവർ പങ്കെടുത്തു.